Kerala State Election Commission

PSC Tutor | Kerala State Election Commission | Study Material for Kerala PSC Exam

Loading

Kerala State Election Commission

The Kerala State Election Commission is an independent constitutional body constituted under Article 243 (K) of the Constitution. The Kerala State Election Commission is the organization responsible for conducting elections to local self-government bodies in the state. Read More on State Election Commission.

About – Kerala State Election Commission

■ ഭരണഘടനയുടെ അനുച്ഛേദം 243 (കെ) പ്രകാരം രൂപംകൊടുത്തിട്ടുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

■ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട സ്ഥാപനമാണ് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

■ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം, നേതൃത്വം, നിയന്ത്രണം എന്നിവയും വോട്ടർ പട്ടിക തയ്യാറാക്കലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങൾ.

■ അഞ്ച് വർഷക്കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമേ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നു.

■ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ – ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കും, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ വിനിയോഗിച്ചാണ്.

■ അധ്യക്ഷൻമാർക്കും ഉപാധ്യക്ഷൻമാർക്കും എതിരെയുള്ള അവിശ്വാസപ്രമേയ ചർച്ച സംബന്ധിച്ച നടപടികളും കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് നിയന്ത്രിക്കുക.

■ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് കമ്മീഷൻ ഓഫീസിന്റെ തലവൻ. അഡീഷണൽ സെക്രട്ടറിയുടെ റാങ്കിലും അതിനു മുകളിലുമുള്ള ഒരു ഉദ്യോഗസ്ഥനെ ഗവൺമെന്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയായി നിയമിക്കുന്നു.

■ ചീഫ് ഇലക്ടറൽ ഓഫീസർ : സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തലവനാണ് ചീഫ് ഇലക്ടറൽ ഓഫീസർ. 1950ലെ റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിലെ 13A വകുപ്പ് പ്രകാരമാണ് ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. ചീഫ് ഇലക്ടറൽ ഓഫീസർ ഒരു സ്റ്റാറ്റ്യൂട്ടറി പദവിയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു നേതൃത്വം നൽകുന്നതും നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്.

Q&A – Kerala State Election Commission

1
പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
2
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് – ഗവർണർ
3
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നത് – രാഷ്‌ട്രപതി (ഇംപീച്ച്മെന്റ് വഴി)(ഹൈക്കോടതി ജഡ്ജിയെ നീക്കുന്ന അതേ നടപടിക്രമം)
4
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കുന്നത് – ഗവർണർക്ക്
5
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി – 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
6
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ – അനുച്ഛേദം 243 (K), അനുച്ഛേദം 243 (ZA)
7
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് – 1993 ഡിസംബർ 3
8
കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ – എം.എസ്.കെ രാമസ്വാമി (1993-1996)
9
രണ്ടാമത്തെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ – എം.എസ്.ജോസഫ്
10
ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് – എ.ഷാജഹാൻ (ഏഴാമത്തെ വ്യക്തി)
11
നിലവിൽ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ – സഞ്ജയ് കൗൾ

Download – Kerala State Election Commission

Leave a Comment

Your email address will not be published. Required fields are marked *