PSC Tutor | Kerala State Civil Service | Free Study Material

Loading

Kerala State Civil Service

Kerala State Civil Service: Civil service includes all officers working under the central and state governments and officers of various public sector organizations. Lord Cornwallis is known as the father of Indian Civil Service. Sardar Vallabhbhai Patel is known as the father of All India Service.

Kerala State Civil Service – സിവിൽ സർവീസ്

കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് സിവിൽ സർവീസ്. കോൺവാലിസ്‌ പ്രഭുവാണ് ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവായി അറിയപ്പെടുന്നത്. ഓൾ ഇന്ത്യ സർവീസിന്റെ പിതാവായി അറിയപ്പെടുന്നത് സർദാർ വല്ലഭായ് പട്ടേലാണ്. സിവിൽ സർവീസിലെ ഉദ്യോഗസ്ഥ വൃന്ദത്തെ മൂന്നായി തരം തിരിക്കാം – അഖിലേന്ത്യ സിവിൽ സർവീസ്, കേന്ദ്ര സിവിൽ സർവീസ്, സംസ്ഥാന സിവിൽ സർവീസ്. അഖിലേന്ത്യ സിവിൽ സർവീസ്, കേന്ദ്ര സിവിൽ സർവീസ് എന്നിവയിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് യു.പി.എസ്.സിയും സംസ്ഥാന സിവിൽ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ പി.എസ്.സിയുമാണ്.

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി

2005ലാണ് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി സ്ഥാപിതമായത്. തിരുവനന്തപുരമാണ് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ ആസ്ഥാനം. അഖിലേന്ത്യ സിവിൽ സർവീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സിവിൽ സർവീസ് പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്തി ഉന്നത വിജയം കൈവരിക്കാൻ സഹായിക്കുന്ന ഒരു പരിശീലന കേന്ദ്രമാണ് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി.

Q&A: Kerala State Civil Service

1
ഇന്ത്യയിലെ സിവിൽ സർവീസിന്റെ വർഗീകരണം എപ്രകാരമാണ് – അഖിലേന്ത്യാ സർവീസ്, കേന്ദ്ര സർവീസ്, സംസ്ഥാന സർവീസ്
2
ഇന്ത്യൻ സിവിൽ സർവീസസ് ദിനം – ഏപ്രിൽ 21
3
ഇന്ത്യൻ ഫോറിൻ സർവീസസ് ദിനം – ഒക്ടോബർ 9
4
ഐ.എ.എസ് കേഡറിലെ കളക്ടറെ തിരഞ്ഞെടുക്കാനായി യു.പി.എസ്.സി നടത്തുന്ന മത്സരപ്പരീക്ഷ ഏത്? – സിവിൽ സർവീസ് പരീക്ഷ
5
സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയെന്ത്? – സർവകലാശാല ബിരുദം
6
സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത് – പബ്ലിക് സർവീസ് കമ്മിഷൻ അഥവാ പി.എസ്.സി
7
പി.എസ്.സി ചെയർമാൻ , അംഗങ്ങൾ എന്നിവരെ നിയമിക്കുന്നത് – സംസ്ഥാന ഗവർണർ
8
യു.പി.എസ്.സി, പി.എസ്.സി എന്നിവ ഏതിനം സ്ഥാപനങ്ങളാണ് – ഭരണഘടനാ സ്ഥാപനങ്ങൾ
9
അഖിലേന്ത്യ സിവിൽ സർവീസ്, കേന്ദ്ര സിവിൽ സർവീസ് എന്നിവയിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത് – യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി)
10
യു.പി.എസ്.സി ചെയർമാൻ , അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര് – രാഷ്‌ട്രപതി
11
ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരി ആര് – ജില്ലാ കളക്ടർ
12
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്ര സർവീസിലോ, സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നത് ഏതു സർവീസിലെ ഉദ്യോഗസ്ഥരാണ് – അഖിലേന്ത്യാ സർവീസ് (ഓൾ ഇന്ത്യ സിവിൽ സർവീസസ്)
13
അഖിലേന്ത്യാ സർവീസിന് ഉദാഹരണങ്ങൾ ഏതെല്ലാം – ഐ.എ.എസ്, ഐ.പി.എസ്
14
ഐ.എ.എസ് എന്നതിന്റെ മുഴുവൻ രൂപം – ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്
15
ഐ.പി.എസ് എന്നതിന്റെ മുഴുവൻ രൂപമെന്ത് – ഇന്ത്യൻ പോലീസ് സർവീസ്
16
ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര സർക്കാരിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നത് ഏതു സർവീസിലെ ഉദ്യോഗസ്ഥരാണ് – കേന്ദ്ര സർവീസ് അഥവാ സെൻട്രൽ സർവീസ്
17
കേന്ദ്ര സർവീസിന് ഉദാഹരണങ്ങൾ ഏതെല്ലാം – ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ്
18
സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന ഗവൺമെന്റിനു കീഴിലെ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഏതു സർവീസിലേതാണ് – സംസ്ഥാന സർവീസ് അഥവാ സ്റ്റേറ്റ് സർവീസ്
19
സെയിൽ ടാക്‌സ് ഓഫീസർ തസ്തിക ഏതു സർവീസിന് ഉദാഹരണമാണ് – സംസ്ഥാന സർവീസ്

Download : Kerala State Civil Service

Leave a Comment

Your email address will not be published. Required fields are marked *