PSC Tutor | Kerala Administrative Tribunal | Study Material for Kerala PSC Exams

Loading

Kerala Administrative Tribunal

About : Kerala Administrative Tribunal

■ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെയും സർക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും കോർപ്പറേഷനിലെ ജീവനക്കാരുടെയും സേവനം, നിയമനം മുതലായവ സംബന്ധിച്ച പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്ഥാപിച്ചിരിക്കുന്നത്.

■ 1985ലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് കേരളത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രൂപീകരിച്ചത്.

■ 2010 ഓഗസ്റ്റ് 26ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവിൽ വന്നു. ഇംഗ്ലീഷാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഔദ്യോഗിക ഭാഷ.

■ എന്നാൽ, ട്രൈബ്യൂണലിലെ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്ന കക്ഷികൾക്ക് അവർ ആഗ്രഹിക്കുന്നുവെങ്കിൽ, മലയാളത്തിൽ തയ്യാറാക്കിയ രേഖകൾ ഫയൽ ചെയ്യാം.

■ ട്രൈബ്യൂണലിന്റെ മുൻപിൽ സമർപ്പിച്ചിരിക്കുന്ന ഫയൽ മലയാളത്തിലാണെങ്കിൽ വ്യവഹാര നടപടികൾ മലയാളത്തിൽ നടത്താം പക്ഷേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇംഗ്ലീഷിൽ ആയിരിക്കും.

■ ഗവർണറുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയർമാനെ നിയമിക്കുന്നത്.

■ ട്രൈബ്യൂണലിന്റെ ചെയർമാൻ നിലവിലെ ഹൈക്കോടതി ജഡ്‌ജി ആയിരിക്കുന്ന വ്യക്തി അല്ലെങ്കിൽ മുമ്പ് ഹൈക്കോടതി ജഡ്‌ജി ആയിരുന്ന വ്യക്തിയായിരിക്കും.

■ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആക്ട് പ്രകാരം ഒരു ബെഞ്ചിൽ ഒരു ജുഡീഷ്യൽ മെമ്പർ, ഒരു അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ എന്നിവർ ഉണ്ടാകണം.

■ ട്രൈബ്യൂണലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് രജിസ്ട്രാർ ആണ്. കേരളത്തിന്റെ ഉന്നത നീതി നിർവഹണത്തിലെ ജില്ലാ സെഷൻസ് ജഡ്ജിമാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് രജിസ്ട്രാർ നിയമിക്കപ്പെടുന്നത്.

Q&A – Kerala Administrative Tribunal

1
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് സമാനമായി സംസ്ഥാനങ്ങളിൽ നിലവിലുള്ളത് – സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
2
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് – 2010 ഓഗസ്റ്റ് 25
3
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവിൽ വന്നത് – 2010 ഓഗസ്റ്റ് 26
4
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഔദ്യോഗിക ഭാഷ – ഇംഗ്ലീഷ്
5
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആസ്ഥാനം – തിരുവനന്തപുരം
6
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യത്തെ ചെയർമാൻ – ശ്രീ.കെ.ബാലകൃഷ്ണൻ നായർ
7
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയർമാന്റെ കാലാവധി – 5 വർഷം അല്ലെങ്കിൽ 68 വയസ്സ്
8
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് – രാഷ്ട്രപതി
9
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിലവിലെ ചെയർമാൻ – സി.കെ.അബ്ദുൾ റഹിം
10
ട്രൈബ്യൂണലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് – രജിസ്ട്രാർ
11
നിയമ കാര്യങ്ങളിൽ രജിസ്ട്രാറെ സഹായിക്കുന്നത് – ഡെപ്യൂട്ടി രജിസ്ട്രാർ (ജുഡീഷ്യൽ)
12
ഭരണനിർവ്വഹണ കാര്യങ്ങളിൽ രജിസ്ട്രാറെ സഹായിക്കുന്നത് – ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ)
13
ധനകാര്യ കാര്യങ്ങളിൽ രജിസ്ട്രാറെ സഹായിക്കുന്നത് – ഡെപ്യൂട്ടി രജിസ്ട്രാർ (ധനകാര്യം)
14
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ചിന് കീഴിൽ വരുന്ന കേന്ദ്ര ഭരണപ്രദേശം – ലക്ഷദ്വീപ്
15
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു ആപ്ലിക്കേഷൻ ഫയൽ ചെയ്യുന്നത് മുതൽ അത് ഡിസ്പോസൽ ചെയ്യുന്നത് വരെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് ആരംഭിച്ച ഇ-പോർട്ടൽ – CISKAT

Download PDF – Kerala Administrative Tribunal

Leave a Comment

Your email address will not be published. Required fields are marked *