Agriculture and Crops in Kerala | Tea Cultivation in India | Kerala PSC Study Materials

Loading

Tea Cultivation in India: China is known as the birthplace of Tea. Its cultivation was started in China and Tea cultivation in India was started in Assam and kept growing during British rule.

Tea Cultivation in India

Tea Cultivation in India – History

നാലായിരത്തഞ്ഞൂറ് വർഷം മുമ്പത്തെ കഥയാണ്. ചൈനയിലെ ഒരു ചക്രവർത്തിക്ക് കുടിക്കാനുള്ള വെള്ളം ചൂടാക്കുന്നതിനിടെ ചില ഇലകൾ പറന്ന് വെള്ളത്തിൽ വീണു. ആ വെള്ളം കുടിച്ച ചക്രവർത്തിക്ക് നല്ല ഉന്മേഷം തോന്നി. സുഗന്ധമുള്ള ആ പാനീയം അതോടെ നാടെങ്ങും പ്രസിദ്ധമായി.

ചായയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനക്കാർ പറയുന്ന കഥയാണിത്. തേയിലയുടെ ജന്മദേശം ചൈനയാന്നെന്നു കരുതുന്നു. തേയിലകൃഷി ആദ്യമായി തുടങ്ങിയതും ചൈനക്കാർ തന്നെ. എന്നാൽ, തേയിലയിൽ പാലും പഞ്ചസാരയും ചേർത്തു കഴിക്കുന്ന പതിവ് തുടങ്ങിയത് ഇന്ത്യക്കാരാണത്രേ.

Tea Cultivation in India – Kerala

ഇന്ത്യയിൽ തേയിലകൃഷി ആരംഭിച്ചത് അസ്സമിലാണ്. വെള്ളക്കാരുടെ വരവോടെ അത് വ്യാപകമായി. ഇന്ന് ലോകത്ത് തേയില കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. കേരളത്തിലും തേയിലകൃഷി ധാരാളമായി നടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ മൂന്നാറിലും, വയനാട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും തേയിലകൃഷി നടന്നുവരുന്നു.

കുറ്റിച്ചെടിയായ തേയില ചെറുമരമായും വളരും. പക്ഷെ, നുള്ളാനുള്ള സൗകര്യത്തിനായി ഇതിനെ കുറ്റിച്ചെടിയായി നിർത്തിയിരിക്കുകയാണ്. നല്ല തണുപ്പും സൂര്യപ്രകാശവും ലഭിക്കുന്ന കുന്നിൻചരിവുകളാണ് തേയില വളരാൻ ഉത്തമം. തേയിലയുടെ തളിരില സംസ്കരിച്ചാണ് തേയില ഉണ്ടാക്കുന്നത്. ഇതിന് പല രീതികൾ നടപ്പിലുണ്ട്. തേയില പൊതുവേ ഉന്മേഷവും ഉത്സാഹവും നൽകുന്നതായി പറയപ്പെടുന്നു. ഒപ്പം, ഇതൊരു ഔഷധവുമാണ്. പ്രശസ്തമായ പല കമ്പനികളുടെ തേയില ഫാക്ടറികളും ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള – തേയില

2

ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് – 1823 ൽ ബ്രിട്ടീഷ് മേജർ റോബർട്ട് ബ്രൂസ് (അപ്പർ അസമിലെ കുന്നിൻ ചെരുവുകളിൽ)

3

തേയില കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ – താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ, വാർഷിക വർഷപാതം 200 സെ.മീ മുതൽ 250 സെ.മീ വരെ, ജൈവാംശം കൂടുതലുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണ്, കുന്നിൻ ചെരുവുകൾ

4

ഇന്ത്യയിൽ തേയില കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ – അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്‌നാട്

5

1877 ൽ കേരളവർമ്മ ഇംഗ്ലീഷുകാരനായ ജോൺ മൺറോയ്ക്ക് പാട്ടത്തിന് നൽകിയ സ്ഥലം – മൂന്നാറിലെ കണ്ണൻ ദേവൻ കുന്നുകൾ

6

തേയിലയുടെ ജന്മദേശം ഏത് – ചൈന

7

തേയിലയുടെ ശാസ്ത്രീയ നാമം – കമേലിയ സൈനൻസിസ് (Camelia Sinensis)

8

തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് – പർവ്വത മണ്ണ്

9

തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് – ടാനിക്കാസിഡ്

10

ഇന്ത്യയുടെ ദേശീയ പാനീയം – തേയില

11

ഇന്ത്യയുടെ തേയില തോട്ടം – അസം

12

ലോകത്തിലെ ഏറ്റവും വലിയ തേയിലവിപണന കേന്ദ്രം – ഗുവാഹട്ടി (ആസ്സാം)

13

ലോകത്ത് ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം – ചൈന

14

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – അസം (രണ്ടാം സ്ഥാനം പശ്ചിമ ബംഗാൾ)

15

തേയില കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ലകൾ – ഇടുക്കി, വയനാട്

16

കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന ജില്ല – ഇടുക്കി

17

തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു – തേയീൻ

18

തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കായി Wage Compensation Scheme ആരംഭിച്ച സംസ്ഥാനം – അസം

Tea Cultivation in India – In English

It is a story from four thousand five hundred years ago. An emperor in China was heating water for drinking when some leaves flew and fell into the water. After drinking that water, the emperor felt very refreshed. That fragrant drink became famous all over the country.

This is the story the Chinese tell about the origin of tea. China is believed to be the birthplace of tea. The Chinese were the first to start tea cultivation. However, Indians started the practice of adding milk and sugar to tea.

In India

Tea cultivation in India started in Assam. It became widespread with the arrival of whites. Today, India is the leading tea exporter in the world. There is also a lot of tea cultivation in Kerala. Tea cultivation is going on in Munnar, Wayanad, Thiruvananthapuram and Palakkad in Idukki district.

Shrubby tea can also grow as a small tree. But it is kept as a shrub for the convenience of pinching. The hill slopes where it gets cool and sunny are best for Tea Cultivation in India. Tea is made by processing tea leaves. There are many methods for this. Tea is generally said to be refreshing and uplifting. And, it’s a medicine. Tea factories of many famous companies are operating in Kerala today. Paddy Crop

Leave a Comment

Your email address will not be published. Required fields are marked *