Agriculture and Crops in Kerala | Paddy Crop | Kerala PSC Study Materials

Loading

Paddy Crops in Kerala: Rice is a staple food consumed by more than half of the world’s population. Therefore, rice can be described as the king of cereal crops.

Paddy Crops in Keralaപുത്തരിച്ചോറ് കൂട്ടിയുള്ള സദ്യ കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കേരളത്തിലെ പ്രധാന ഭക്ഷണമാണ് നെല്ലരി. വിളഞ്ഞുകിടക്കുന്ന വിശാലമായ നെൽപ്പാടങ്ങൾ ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിലെ പതിവുകാഴ്ചയായിരുന്നു. ലോകത്തുള്ള പകുതിയിലധികം പേരും ഭക്ഷിക്കുന്ന ഒരു വിളസസ്യമാണ് നെല്ല്. അതുകൊണ്ടു തന്നെ ധാന്യവിളകളുടെ രാജാവായി നെല്ലിനെ വിശേഷിപ്പിക്കാം. നെല്ലിന്റെ ജന്മദേശമായി കരുതുന്നത് തെക്കുകിഴക്കൻ ഏഷ്യയാണ്. ബി.സി. 5000-ലും മറ്റും ഇന്ത്യയിലെ ഗംഗാനദിക്കരയിൽ നെൽകൃഷി നടന്നിരുന്നതായി പറയപ്പെടുന്നു. ചൈനയിലും ആഫ്രിക്കയിലും കൊറിയയിലുമൊക്കെ ഏതാണ്ട് ഇക്കാലത്തുതന്നെ നെൽകൃഷി ആരംഭിച്ചിരുന്നു. ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളിൽ നെല്ല് കൃഷി ചെയ്യുന്നു. എന്നാൽ, കൂടുതൽ നെല്ല് വിളവെടുക്കുന്നത് ഏഷ്യയിലാണ്. നെല്ല് കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
‘പാഡി’ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന നെല്ല് മിതോഷ്ണമേഖലയിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ധാരാളം ജലം ആവശ്യമുള്ള ഒരു കൃഷിയാണിത്. നമ്മുടെ പാടങ്ങളിൽ അതിനുള്ള സൗകര്യങ്ങളുണ്ട്താനും. ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലാണ് നെൽച്ചെടി വളരുക. അരികിന് മൂർച്ചയുള്ള നീണ്ട ഇലകളാണിവയ്ക്ക്. ഇലകൾ കൂടിച്ചേരുന്ന ഭാഗത്തുനിന്നും നെൽക്കതിരുകൾ രൂപം കൊള്ളുന്നു. പച്ചനിറത്തിലുള്ള നെന്മണികൾ മൂപ്പാകുന്നതോടെ സ്വർണനിറമാകും.
നെല്ലിന്റെ വിത്ത് പാകി തൈ മുളയ്ക്കുമ്പോൾ അത് പിഴുതുമാറ്റി നടാറുണ്ട്. ഇതാണ് ‘ഞാറ് നടീൽ’ എന്നറിയപ്പെടുന്നത്. നെൽച്ചെടിയുടെ പരാഗണം നടക്കുന്നത് കാറ്റുവഴിയാണ്. നെല്ലിൽ നിന്ന് തവിടും ഉമിയും കളഞ്ഞാണ് അരി എടുക്കുന്നത്. അരിയിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. ചോറിനു മാത്രമല്ല, പലതരം പലഹാരങ്ങൾക്കും അരി ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ് അരി. കേരളത്തിൽ നെൽകൃഷി ഏറെയുള്ളത് പാലക്കാട്, ആലപ്പുഴ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ്. എല്ലാ ജില്ലകളിലും നെൽകൃഷി നടക്കുന്നുണ്ടെങ്കിലും ഇന്ന് കേരളത്തിൽ വ്യാപകമായി നെൽപ്പാടങ്ങൾ നികത്തുകയാണ്. ഇത് നമ്മുടെ ആവാസവ്യവസ്ഥയെയും ഭക്ഷ്യലഭ്യതയെയും കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. വർഷത്തിൽ മൂന്നുതവണ നെല്ല് കൃഷി ചെയ്യാം. ഇവ വിരിപ്പുകൃഷി, മുണ്ടകൻ കൃഷി, പുഞ്ചക്കൃഷി എന്നീ പേരുകളിൽ അറിയപ്പെടുന്നു. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ‘ബസ്മതി’യാണ്. ഇതുകൂടാതെ മുന്തിയ ഇനങ്ങൾ വേറെയുമുണ്ട്. പലതരം കീടങ്ങൾ നെൽകൃഷിയെ അക്രമിക്കുന്നുണ്ടെങ്കിലും ഇന്ന് ഇവയെ ഏറെക്കുറെ സംരക്ഷിക്കാൻ സാധിക്കുന്നു. ‘ഒറൈസ സറ്റൈവ’ എന്നാണ് നെല്ലിന്റെ ശാസ്ത്രനാമം.

അത്യുൽപാദനശേഷിയുള്ള നെല്ല് വിത്തുകൾ – പവിത്ര, ഹ്രസ്വ, അന്നപൂർണ്ണ, p t b – 10 x 1R – 8 (HS), ഭവാനി x ത്രിവേണി (HS), മനു പ്രിയ, രോഹിണി, ജ്യോതി, ഭാരതി, ശബരി, ത്രിവേണി, ജയ, കീർത്തി, അനശ്വര, VTL – 7, അനശ്വര ptb58കേരളത്തിലെ നെല്ലിനങ്ങൾ – അന്നപൂർണ്ണ, രോഹിണി, ത്രിവേണി, ജ്യോതി, സ്വർണ്ണപ്രഭ, കൈരളി, കാർത്തിക, അരുണ, രേവതി, ഓണം, വർഷ, ചിങ്ങം, ജയ, ശബരി, പവിഴം, വൈറ്റില – 1, നിള, വൈറ്റില – 2, കൊട്ടാരക്കര – 1, വെള്ള പൊന്നി

ഔഷധ നെല്ലിനങ്ങൾ – ഗന്ധകശാല, ജീരകശാല, നവര, ചെന്നെല്ല്, കവുങ്ങിൻ – പൂത്താല, കയാമ, വെളുമ്പല, ചൊമല, പൂക്കിലത്തരി

Paddy Crops in Kerala – Repeated Questions

1
 ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് – നെല്ല്
2
 അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം – നെല്ല്
3
 അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് – മനില (ഫിലിപൈൻസ്)
4
 തായ്‌ലൻഡിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം – ജാസ്മിൻ
5
 ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം – ബസ്മതി
6
 മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത് – ഐ.ആർ.8
7
 ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ – നവര, ഗന്ധകശാല
8
 കേരളത്തിൽ ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം – ഏഴോം
9
 ജീവകം എ സമ്പുഷ്ടമായ നെല്ലിനം – സുവർണ്ണ നെല്ല്
10
 മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തിനം – കാർത്തിക
11
 പട്ടാമ്പി നെല്ല്ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ – അശ്വതി, രോഹിണി, അന്നപൂർണ്ണ, ത്രിവേണി
12
 കേരളത്തിലെ പ്രധാന നെൽകൃഷി രീതികൾ – വിരിപ്പ് (ശരത്കാല കൃഷി), മുണ്ടകൻ (ശീതകാല കൃഷി), പുഞ്ച (വേനൽക്കാല കൃഷി)
13
 കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്നത് – മുണ്ടകൻ കാലത്ത്
14
 പുഞ്ച കൃഷിയ്ക്ക് പ്രാധാന്യമുള്ള ജില്ല – ആലപ്പുഴ
15
 മുണ്ടകൻ കൃഷിയ്ക്കും വിരിപ്പു കൃഷിയ്ക്കും പ്രാധാന്യമുള്ള ജില്ല – പാലക്കാട്
16
 കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള – നെല്ല്
17
 കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിള – നെല്ല്
18
 കേരളത്തിലെ മുഖ്യാഹാരം – അരി
19
 കേരളത്തിൽ ഏറ്റവും പ്രാമുഖ്യമുള്ള നെൽകൃഷി – മുണ്ടകൻ കൃഷി
20
 കേരളത്തിൽ ഏറ്റവും കൂടുതൽ നെൽ കൃഷി വിസ്തൃതിയിലും ഉൽപ്പാദനത്തിലും മുന്നിൽ നിൽക്കുന്ന ജില്ല – പാലക്കാട് (രണ്ടാമത് ആലപ്പുഴ)
21
 കേരളത്തിന്റെ നെൽകിണ്ണം എന്നറിയപ്പെടുന്നത് – പാലക്കാട്
22
 വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കേരളത്തിലെ നെല്ലിനം – കവുങ്ങിൻ പൂത്താല
23
 പ്രമേഹരോഗികൾക്ക് കഴിക്കുവാൻ നിർദേശിക്കുന്ന ഔഷധ നെല്ലിനം – കവുങ്ങിൻ പൂത്താല

Paddy Crops in Kerala

Rice is a staple food consumed by more than half of the world’s population. Therefore, rice can be described as the king of cereal crops. Rice is believed to be native to Southeast Asia. Rice cultivation is said to have been practiced on the banks of the Ganges in India by 5000 BC. Rice cultivation had started in China, Africa and Korea around this time. Today, rice is cultivated in different regions of the world. However, most rice is harvested in Asia. Various stages of Paddy Crops in Kerala are given below.

Rice known as ‘paddy’ in English is mostly grown in subtropical regions. Paddy Crops in Kerala that needs a lot of water. We have facilities for that in our fields. The rice plant grows to a height of one meter to two meters. They have long leaves with a sharp edge. Rice grains are formed from the junction of the leaves. The green pods turn golden as they mature.

Paddy Crops in Kerala – Process

When the seed of paddy is sown and the seedling germinates, it is uprooted and planted. Paddy Crops in Kerala This is known as ‘Njaar Nateel’. The pollination of rice plant takes place by wind. Rice is obtained by removing the bran and husk from the paddy. Rice contains a lot of carbohydrates. Rice is used not only for rice but also for various desserts. Rice is also a symbol of prosperity in India. Palakkad, Alappuzha, Thrissur, Malappuram and Ernakulam districts are the major areas of rice cultivation in Kerala. Although paddy cultivation is practiced in all the districts, Paddy Crops in Kerala are widely filled in Kerala today. This is starting to seriously affect our ecosystem and food availability. Paddy Crops in Kerala can be cultivated thrice in a year. These are known as Virippukrishi, Mundakan Krishi and Punchakrishi. ‘Basmati’ is known as the queen of rice crops. Apart from this, there are other advanced varieties. Although various pests attack rice cultivation, today it is possible to protect them to a large extent. The scientific name of rice is ‘Oryza sativa’.

1 thought on “Agriculture and Crops in Kerala | Paddy Crop | Kerala PSC Study Materials”

  1. Pingback: Degree Level Exam Mock Test 02 | University Assistant

Leave a Comment

Your email address will not be published. Required fields are marked *